കോഴിക്കോട്: ക്രൈസ്തവരെ മാറ്റിനിര്‍ത്തിയിട്ടില്ല, സഭാനേതാക്കളുടെ
ആക്ഷേപം തെറ്റിദ്ധാരണയെ തുടര്‍ന്നെന്ന് മന്ത്രി.കെ.ടി.ജലീല്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവ സഭ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. സച്ചാര്‍ കമിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് അനുപാതം 80:20 ആക്കിയതെന്ന് ജലീല്‍ വ്യക്തമാക്കി. ന്യൂനക്ഷപ സ്‌കോളര്‍ഷിപ്പ് വിവാദമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാവുന്നത്.
Read Also : ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചയാള്‍ മരിച്ചു
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ക്കാണ് ഈ അനുപാതം തുടരുന്നത്. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമീഷനെ നിയോഗിച്ച സര്‍ക്കാറാണിത്. കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും ജലീല്‍ പറഞ്ഞു.
Post Your Comments