കാണ്ടിവാലി: മുംബൈയിലെ കാണ്ടിവാലിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ ബഹുനിലകെട്ടിടത്തില്‍ നിന്ന് എറിഞ്ഞ് കൊന്നു. ഇരുപത്തിയൊന്ന് നിലകെട്ടിടത്തിന്റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെയാണ് നവജാത ശിശുവിനെ പുറത്തെറിഞ്ഞ് കൊന്നത്. കാണ്ടിവാലിയിലെ ലാല്‍ജി പദയില്‍ സ്ലം റീഹാബിലറ്റേഷന്‍ അതോറിറ്റി നിര്‍മ്മിച്ച ജയ് ഭാരത് കോപ്ലെക്‌സെന്ന ബഹുനിലക്കെട്ടിടത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. എന്നാല്‍ ഏത് ഫ്‌ലാറ്റില്‍ നിന്നാണോ ആരാണോ കുഞ്ഞിനെ എറിഞ്ഞിരിക്കുന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. സെക്യൂരിറ്റി ചുമതലയിലുള്ള ആളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ശിശുവിന്റെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments