KeralaLatest NewsIndia

വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിൽ, സ്‌കൂള്‍ കെട്ടിടവും ബസ്‌സ്റ്റാന്റും ഉദ്‌ഘാടനം ചെയ്യും

12-ന് എടക്കരയില്‍ പുതുതായി നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും.

വ​യ​നാ​ട്: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ടു ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹം പി​ന്നീ​ടു വ​യ​നാ​ട്ടി​ലേ​ക്കു പോ​യി. തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണു രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വ​യ​നാ​ട്ടി​ലു​ള്ള​ത്. കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് വാണിയമ്പലത്ത് വണ്ടൂര്‍ അസംബ്ലി യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കും. 12-ന് എടക്കരയില്‍ പുതുതായി നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും.

രണ്ടിന് നിലമ്പൂരില്‍ അസംബ്ലി യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മീ​ന​ങ്ങാ​ടി ചോ​ള​യി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം.​ഐ. ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. 11ന് ​ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ല്‍ പാ​ന്പ് ക​ടി​യേ​റ്റ് മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ വീ​ടും സ​ര്‍​വ​ജ​ന സ്കൂ​ളും സ​ന്ദ​ര്‍​ശി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് യു​ഡി​എ​ഫ് ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വൈ​ത്തി​രി ഗ​വ. ആ​ശു​പ​ത്രി​യി​ലെ പു​തി​യ​താ​യി നി​ര്‍​മ്മി​ച്ച കെ​ട്ടി​ടോ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം അ​ഞ്ചി​ന് ല​ക്കി​ടി​യി​ലെ ന​വോ​ദ​യ സ്കൂ​ളും സ​ന്ദ​ര്‍​ശി​ക്കും.

കര്‍ണാടകയില്‍ 15 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് നിർണ്ണായക ഉപതെരഞ്ഞെടുപ്പ് ; സുരക്ഷ ശക്തം

തുടര്‍ന്ന് തിരുവമ്പാടിയിലേക്ക് പോവും. 12ന് ​സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി അ​സം​പ്ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ലി​ല്‍ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കും. മാ​ന​ന്ത​വാ​ടി ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന മു​റ്റ​ത്തെ മു​ല്ല ലോ​ണ്‍​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഇതിന് ശേഷം രാഹുല്‍ ഡല്‍ഹിയിലേക്ക് മടക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button