KeralaLatest NewsNewsIndia

ഫാത്തിമയുടെ മരണം : സിബിഐ അന്വേഷണത്തിന് തയ്യാർ, കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ

ന്യൂ ഡൽഹി : ചെന്നൈ ഐഐടിയിൽ ജീവനൊടുക്കിയ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഫാത്തിമ ലത്തീഫിന്‍റെ കുടുംബം നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഉറപ്പ് നൽകി.

Also read : ഫാത്തിമയുടെ മരണത്തിനു മുമ്പ് എഴുതിയ ആത്മഹത്യ കുറിപ്പ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത

നിലവില്‍ ഈശ്വര മൂര്‍ത്തി ഐ.പി.എസി​ന്റെ  നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തൃപ്​തികരമാണെന്ന്​ കുടുംബം കേന്ദ്രമന്ത്രിയെ അറിയിച്ചു. നിവേദനം ആഭ്യന്തരമന്ത്രിക്ക്​ കൈമാറി. ഫാത്തിമയുടെ കുടുംബത്തോടൊപ്പം അമിത്​ ഷായുമായുള്ള കൂടിക്കാഴ്​ചയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും പ​ങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഫാത്തിമയുടെ കുടുംബം കൂടിക്കാഴ്​ച നടത്തി. സ്വതന്ത്ര അന്വേഷണം നടത്തുമെന്നും കുറ്റവാളി രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രിയും ഉറപ്പ്​ നല്‍കി.  ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്നും വനിത ഐ.ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ്​ ആവശ്യപ്പെട്ടതെന്ന്​ ഫാത്തിമയുടെ പിതാവ്​ ലത്തീഫ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

  ഇന്നലെ ഫോറന്‍സിക് വിഭാഗം ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്. അതേസമയം ഫാത്തിമയുടെ മരണത്തിൽ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളിൽ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. നവംബര്‍ ഒൻപതിനാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button