ബെംഗളൂരു: ബംഗളൂരു റെയില്‍വെ പൊലീസിനെ ചുറ്റിച്ച് മലയാളി കമിതാക്കള്‍ . ഇരുവരും തമ്മിലള്ള വഴക്ക് കയ്യാങ്കളിയുടെ വക്കിലെത്തി.
Read also : മാളില്‍ വെച്ച് പ്രണയം തുറന്ന് പറഞ്ഞ കമിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്; വീഡിയോ
കെ.എസ്.ആര്. റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു വഴക്കുണ്ടായത്. എന്നാല്‍ വഴക്ക് കൂടിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ രണ്ടുദിവസംമുമ്ബ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു.
വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്സാണ് യുവതി. ആണ്‍സുഹൃത്ത് സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ യുവതി സമ്മതിച്ചില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനിലെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.
Post Your Comments