KeralaLatest NewsIndia

കോടിയേരിക്ക് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍

ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

തിരുവനന്തപുരം: രോഗബാധിതനായ കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ചികില്‍സയ്ക്കായി അമേരിക്കയിലുള്ള അദ്ദേഹം അവധി ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഒക്ടോബർ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ അടിയന്തര ചികിത്സയ്ക്കു കോടിയേരി പോയതു മുതൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചു സിപിഎം വ്യാകുലരായിരുന്നു.

വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിൽ, സ്‌കൂള്‍ കെട്ടിടവും ബസ്‌സ്റ്റാന്റും ഉദ്‌ഘാടനം ചെയ്യും

രണ്ടാഴ്ച മുൻപു തിരിച്ചെത്തിയ അദ്ദേഹം ഒടുവിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കുറച്ചു സമയം പങ്കെടുത്തുവെങ്കിലും പിന്നീട് ഓഫിസിൽ നിന്നു വിട്ടുനിൽക്കുകയാണ്. തിരുവനന്തപുരത്തു ചികിത്സയും വിശ്രമവും തുടരുന്നു.വിദഗ്ധ ചികിത്സക്കായി കോടിയേരി അടുത്തിടെ വിദേശത്തേക്ക് പോയിരുന്നു. ചികിത്സ നീട്ടേണ്ടതിനാലാണ് പുതിയ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button