KeralaLatest NewsNews

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത : മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ്

ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത , മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ച് പറയുന്നു. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ലത്തീഫ് ആവശ്യപ്പെട്ടു.

ഫാത്തിമയുടെ മൃതദേഹം റൂമില്‍ മുട്ടുകുത്തിയിരുന്ന രീതിയിലായിരുന്നു, കതക് കുറ്റിയിട്ടിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. ഇനിയും ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും അന്വേഷണം വഴിമാറി പോകുമോയെന്ന ഭയം മൂലമാണ് പറയാത്തതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

Read Also : ഫാത്തിമയുടെ മരണം : സിബിഐ അന്വേഷണത്തിന് തയ്യാർ, കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ

ഫാനില്‍ കയറോ ഒന്നും ഉണ്ടായിരുന്നില്ല. മുറിയില്‍ എത്തിയ എസ്ഐ ഫാന്‍ ഓണ്‍ ചെയ്ത ശേഷമാണ് അവിടെ നോക്കിക്കണ്ടത്. പുസ്തകങ്ങള്‍ കട്ടിലില്‍ ചിതറിക്കിടക്കുകയായിരുന്നു. ഒരു പേപ്പര്‍ പോലും അലക്ഷ്യമായിട്ട് ഇടുന്ന കുട്ടിയായിരുന്നില്ല ഫാത്തിമ. മൃതദേഹം ആദ്യം കണ്ടുവെന്നു പറയുന്ന കുട്ടി വെറുതെ തള്ളിയപ്പോള്‍ തന്നെ കതകു തുറന്നു. ഇതൊക്കെ കുട്ടികള്‍ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് തങ്ങളുടെ കൈവശമുണ്ട്. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ കതകിന്റെ കുറ്റി ഇടുമായിരുന്നു.

ഫാത്തിമയുടെ തൊട്ടടുത്ത മുറിയിലെ കുട്ടി സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നില്ല. അന്ന് ഹോസ്റ്റലില്‍ ഒരു ബെര്‍ത്ത്ഡേ പാര്‍ട്ടി ഉണ്ടായിരുന്നു. ഫാത്തിമയുടെ മരണം സംഭവിച്ചത് വെളുപ്പിന് 4-നും 5-നും ഇടയിലാണെന്നാണു ഡോക്ടര്‍ പറഞ്ഞത്. അഞ്ചു മണി വരെ അവിടെ ബെര്‍ത്ത്ഡേ പാര്‍ട്ടി ഉണ്ടായിരുന്നു. മരണത്തിനു ശേഷം ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ മുഴുവന്‍ സാധനങ്ങളും അവിടെ നിന്നു മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button