മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടിയോടിച്ച ബസ് ഡ്രൈവര്‍ കുടുങ്ങി. കോതമംഗലം പെരുമ്പാവൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ശ്രീകാന്ത് മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്ന വീഡിയോ പുറത്തുവന്നു. ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിച്ചു. ഫോണില്‍ സംസാരിച്ചു കൊണ്ടുളള ശ്രീകാന്തിന്റെ ഡ്രൈവിങ് യാത്രക്കാരില്‍ ആരോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം പെരുമ്പാവൂര്‍ റൂട്ടിലെ ശ്രീലക്ഷ്മി ബസ് ഡ്രൈവറാണ് ശ്രീകാന്ത്. വലതുകൈയില്‍ മൊബൈല്‍ പിടിച്ച് ഇടത് കൈകൊണ്ട് വണ്ടിയോടിക്കുന്നതും ഒരുകൈയില്‍ ഫോണ്‍ പിടിച്ച് മറുകൈകൊണ്ട് ഗിയര്‍ മാറ്റുന്നതുമെല്ലാം വീഡിയോയിലുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് ശ്രീകാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നു ദിവസത്തിനുളളില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ശ്രീകാന്തിന്റെ ഭാഗം കൂടി േകട്ട ശേഷം ലൈസന്‍സ് റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
https://www.facebook.com/keralakaumudiflash/videos/1026884517657203/?t=0
Post Your Comments