Bikes & ScootersLatest NewsNewsAutomobile

ബിഎസ് 6 എഞ്ചിനിൽ, ഈ മോഡൽ സ്കൂട്ടറിന്റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയിലെത്തിച്ച് ടിവിഎസ്

പരിഷ്‍കരിച്ച ജൂപ്പിറ്റര്‍ ക്ലാസിക് മോഡൽ സ്കൂട്ടർ വിപണിയിൽ എത്തിച്ച് ടിവിഎസ്. ബിഎസ് 6 എഞ്ചിനാണ് സ്കൂട്ടറിലെ പ്രധാന പ്രത്യേകത. ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ നിരയില്‍ ബിഎസ് 6 മാനദണ്ഡം പാലിക്കുന്ന ആദ്യ മോഡലാണ് ജൂപ്പിറ്റര്‍ ക്ലാസിക്. സ്‌കൂട്ടറില്‍ ഇടി-എഫ്‌ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയെന്നും സ്‌കൂട്ടര്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്നും ടിവിഎസ് അവകാശപ്പെടുന്നു. 110 സിസി ബിഎസ് 6 എൻജിൻ 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് നിരത്തിൽ സ്കൂട്ടറിനെ കരുത്തനാക്കുന്നു. TVS JUPITER BS 6

യുഎസ്ബി ചാര്‍ജര്‍, മൊബീല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് മുന്നില്‍ പ്രത്യേക ഇടം, പുതിയ ടിന്റഡ് വൈസര്‍, യുഎസ്ബി ചാര്‍ജര്‍, ടിവിഎസ് പേറ്റന്റ് നേടിയ ‘ഇക്കണോമീറ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകൾ. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നിൽ പ്ര ത്യേകം ക്രമീകരിക്കാവുന്ന ഗ്യാസ് ചാർജ്ഡ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും.

TVS JUPITER BS 6 2

130 എംഎം ഡ്രം ബ്രേക്കുകള്‍ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും. സ്റ്റാന്‍ഡേഡ്, ഇസഡ്എക്‌സ് (ഡിസ്‌ക് & ഡ്രം), ക്ലാസിക്, ഗ്രാന്‍ഡേ എന്നീ വേരിയന്റുകളിലാകും ടിവിഎസ് ജൂപ്പിറ്റര്‍ ലഭിക്കുക. 67,911 രൂപയാണ് ഡൽഹി എക്‌സ് ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button