ന്യൂഡല്‍ഹി : രാജ്യത്ത് മലേറിയ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി ലോകാരോഗ്യ സംഘടന. 2018 ല്‍ ഇന്ത്യയില്‍ 10,000 താഴെ മാത്രമാണ് മലേറിയ ബാധിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 നെ അപേക്ഷിച്ച് 41 ശതമാനം കുറവാണ് ഇതെന്നും ലോകാരോഗ്യ സംഘടനയുടെ ലോക മലേറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 6,737,000 പേര്‍ക്കാണ് മലേറിയ ബാധിച്ചത്. ഇതില്‍ 9,620 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം 2017 ല്‍ 9,348,000 പേര്‍ക്ക് മലേറിയ ബാധിക്കുകയും 16,310 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
മലേറിയ ബാധിച്ചുള്ള മരണത്തില്‍ ഇത്രയേറെ കുറവ് വന്നത് ഇന്ത്യയില്‍ മലേറിയയ്‌ക്കെതിരെ അവലംബിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന ലോക മലേറിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.ആഗോള തലത്തിലും മലേറിയ ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ല്‍ 231 മില്യണ്‍ പേര്‍ക്ക് മലേറിയ ബാധിച്ചപ്പോള്‍ 2018 ല്‍ അത് 228 മില്യണ്‍ ആയി കുറഞ്ഞു.
2017 ല്‍ മലേറിയ ബാധിച്ച് 416,000 പേരാണ് മരിച്ചത്. എന്നാല്‍ 2018 ല്‍ മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 405,000 ആയി കുറഞ്ഞു.രാജ്യത്ത് മലേറിയ ബാധിച്ചവരുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ള കുറവാണ് വന്നിരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പടിഞ്ഞാറന്‍ ഏഷ്യ മേഖല ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു. ഇത് ദക്ഷിണ പടിഞ്ഞാറന്‍ ഏഷ്യയിലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകളെയും സ്വാധീനിച്ചിട്ടുണ്ട്.
2010 നെ അപേക്ഷിച്ച് ദക്ഷിണ പടിഞ്ഞാറന്‍ ഏഷ്യ മേഖയില്‍ മലേറിയ ബാധിതരുടെ എണ്ണത്തില്‍ 70 ശതമാനം കുറവാണ് വന്നിരിക്കുന്നതെന്നും ഖേത്രപാല്‍ സിംഗ് വ്യക്തമാക്കി.രാജ്യത്ത് അവലംബിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മലേറിയ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഓഫ് റിസര്‍ച്ച്- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ചിലെ മുതിര്‍ന്ന ഗവേഷകന്‍ ഡോ. അനൂപ് കുമാര്‍ അന്‍വികാര്‍ പറഞ്ഞു.
Post Your Comments