Latest NewsUAENewsInternationalGulf

15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ ആരോഗ്യ മന്ത്രാലയം

അബുദാബി: 15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. മലേറിയ തടയാൻ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ടെന്നും 1997 മുതൽ ഒരു കേസ് പോലും യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം മലേറിയയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Read Also: ‘മോദിയ്ക്ക് എന്ത് പേടിയാണ്? ആരെയാണ് പേടിക്കുന്നത്, പ്രതികരിക്കുന്നവരെ പിടിച്ച് അകത്തിടുന്നു’: ഷമ മുഹമ്മദ്

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ പൂർണമായും മലേറിയ രോഗവിമുക്തമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതിന് പബ്ലിക് ഹെൽത്ത് സെക്ടറിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് യുഎഇയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Read Also: പട്ടിക്കൂട്ടിൽ കയറി പ്രതിഷേധം: വേറിട്ട പ്രതിഷേധവുമായി വീട്ടമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button