ദുബായ് : മികച്ച ബാറ്റ്‌സ്മാൻമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഓസീസ് മുന്‍ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി മികച്ച നേട്ടം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) 928 പോയിന്റാണ് താരം നേടിയത്. പാകിസ്ഥാനെതിരായ പരമ്പരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്. അഡ്‌ലെയ്‌ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്‌മിത്ത് 923 പോയന്‍റിലേക്ക് പിന്തള്ളപ്പെട്ടു.
ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനവും, നാലാം സ്ഥാനം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും സ്വന്തമാക്കി. ആറാമതുള്ള അജിങ്ക്യ രഹാനെയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
India skipper Virat Kohli on Wednesday reclaimed the top spot from Australia's Steve Smith in the ICC Test Batsmen rankings.
Read @ANI Story | https://t.co/Iavzob5qH1 pic.twitter.com/rcVvKHKATm
— ANI Digital (@ani_digital) December 4, 2019
Indian Captain #ViratKohli regains number 1 spot in International Cricket Council (ICC) men's Test rankings. pic.twitter.com/xJH9h5sXVk
— ANI (@ANI) December 4, 2019
ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷ്‌ഗ്നെയും റാങ്കിംഗില്‍ വമ്പന്‍ നേട്ടം കൈവരിച്ചു. അഡ്‌ലെയ്‌ഡില്‍ ട്രിപ്പിള്‍ സെഞ്ചുറി(335* റണ്‍സ്) സ്വന്തമാക്കി വാര്‍ണര്‍ 12 സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തിയപ്പോൾ ഈ വര്‍ഷാദ്യം 110-ാം റാങ്കിലായിരുന്ന ലാബുഷാഗ്‌നെ കരിയറിലാദ്യമായി എട്ടാം റാങ്കിലെത്തി. ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി(226 റണ്‍സ്) നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് നാല് സ്ഥാനങ്ങളുയര്‍ന്ന് ഏഴാം സ്ഥാനം സ്വന്തമാക്കി.
Also read : ഐഎസ്എൽ : ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷയെ നേരിടും
ഓള്‍റൗണ്ടര്‍മാരില്‍ ജാസന്‍ ഹോള്‍ഡർ, രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്‌സ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നില നിർത്തി. ബൗളര്‍മാരുടെ പട്ടികയിൽ ആദ്യ സ്ഥാനക്കാർക്ക് മാറ്റമില്ല. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയും വിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറും ആദ്യ മൂന്നില്‍ തുടരുന്നു. നീല്‍ വാഗ്‌നര്‍(4), ജസ്‌പ്രീത് ബുമ്ര(5) എന്നിവരുടെ റാങ്കിലും മാറ്റമില്ല.
Post Your Comments