ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സുപ്രീംകോടതിയില്‍ ഹർജി നൽകി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും. യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹർജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കും. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, പ്രായപരിശോധന തടയുക, ദർശനം നടത്താൻ ഉദ്ദേശിക്കുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നല്‍കുക, സ്‌ത്രീപ്രവേശന വിധിക്ക് സംസ്ഥാന സർക്കാർ പ്രചാരണം നല്‍കണം എന്നീ ആവശ്യങ്ങളാണ് ബിന്ദു അമ്മിണിയുടെ ഹർജിയിലുള്ളത്.
Also read : അയ്യനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ തിരക്ക് : ഇതുവരെ എത്തിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്
ശബരിമല ദർശനത്തിന് അനുവദിക്കണമെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിലാണ് വിഷയം ഉന്നയിച്ചത്. അടിയന്തരമായി റിട്ട് ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമർപ്പിച്ച റിട്ട് ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്‍ച ശബരിമലയ്ക്ക് പോകാനായി തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പമെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയിരുന്നു. അന്നേ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ബിന്ദു അമ്മിണിയാണ് കമ്മീഷണർ ഓഫീസിലെത്തിയത് ആണെന്നറിഞ്ഞതോടെ ശബരിമല കർമസമിതി പ്രവർത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. വാക്കേറ്റവുമുണ്ടാവുകയും, ബിന്ദു അമ്മിണിയെ തടയുകയും ചെയ്തു. ഇതിനിടെ ബിന്ദുവിന് നേരെ മുളക് സ്പ്രേ ആക്രമണവും നടന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ആക്രമണം നടത്തിത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
Post Your Comments