തിരുവനന്തപുരം : എംജി സര്‍വ്വകലാശാല മാര്‍ക്കുദാനവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ല. വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും ജലീല്‍ പ്രതികരിച്ചു.
ഒരു നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവില്ല. ഷ്പ്രചരണം നടത്തുന്നവരാണ് സർവ്വകലാശാലയുടെ സൽപേര് നശിപ്പിക്കുന്നത്. ഡെപ്യൂട്ടി സെക്രട്ടറിയുടെ ഒരു കുറിപ്പിന് പ്രതികരിക്കേണ്ടതില്ല. എല്ലാ വിവരാവകാശ രേഖകൾക്കും മറുപടി നൽകകേണ്ടതില്ലെന്നും മന്ത്രിക്കോ മന്ത്രിയുടെ ഓഫീസിനോ ഒരു പങ്കും ഒന്നിനുമില്ലെന്നും ജലീല്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എല്ലാം ഗവര്‍ണറും മന്ത്രിയും പറയുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.
Also read : അയ്യനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ തിരക്ക് : ഇതുവരെ എത്തിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്
കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും,കേരളത്തിന്റെ പാരമ്പര്യത്തിൽ വെള്ളം ചേർക്കരുതെന്നുമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. അധികാരപരിധിക്ക് പുറത്തുള്ള നടപടിയായിരുന്നു സർവകലാശാലയുടേത്. തെറ്റ് തിരിച്ചറിഞ്ഞ എംജി സർവകലാശാല അത് തിരുത്തി. ഈ സാഹചര്യത്തില്‍ വിവാദം ഇവിടെ അവസാനിക്കുകയാണ്. ഈ മാസം 16 ന് വിസിമാരുടെ യോഗം വിളിക്കും. പ്രശ്നങ്ങളെല്ലാം യോഗത്തിൽ ചർച്ച ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. അതേസമയം എംജി സർവകലാശാല മാർക്ക് ദാനത്തിൽ മന്ത്രി ജലീലിന് പങ്കില്ല. മന്ത്രിയോ സെക്രട്ടറിയോ കത്ത് കൊടുത്തതായി തനിക്ക് അറിയില്ലെന്നും സിൻഡിക്കേറ്റാണ് മാർക്ക് ദാന തീരുമാനം കൈക്കൊണ്ടതെന്നും ഗവർണർ വ്യക്തമാക്കി.
വിവാദവിഷയങ്ങളിൽ തെറ്റുപറ്റിയതായി ചൂണ്ടിക്കാട്ടി എംജി സർവകലാശാല വൈസ് ചാൻസലർ സർവകലാശാല ചാൻസലറായ ഗവർണർക്ക് നേരത്തെ വിശദീകരണം നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കും.സിൻഡിക്കറ്റ് അംഗത്തോടു സംസാരിച്ചെന്നും പരീക്ഷാ ഫലത്തെയും രഹസ്യ സ്വഭാവത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും വിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എംജി സർവകലാശാലയിൽ സിൻഡിക്കറ്റിലെ പരീക്ഷാ വിഭാഗം കൺവീനറായ ഡോ.ആർ. പ്രഗാഷ് എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകളും രഹസ്യ നമ്പറും കൈക്കലാക്കിയ സംഭവമാണു വിവാദമായത്. സർവകലാശാല പരീക്ഷാ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ടാണു സിൻഡിക്കറ്റ് അംഗത്തിനു ചില ഉത്തരക്കടലാസുകളും രഹസ്യ നമ്പറും നൽകിയതെന്ന വിശദീകരണമാണ് റിപ്പോർട്ടിൽ ഉള്ളത്.
Post Your Comments