പൂനെ : ഐഎസ്എല്ലിൽ ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് പുണെയിലാണ് മത്സരം നടക്കുക. ഇതുവരെ തോൽവി അറിയാത്ത ടീമാണ് നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സി. ആറു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രണ്ട് ജയവും നാല് സമനിലയുൾപ്പെടേ 10 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബെഗളൂരു എഫ് സി. സീസണിൽ ഒഡീഷയുടെ രണ്ടാം ഹോം മത്സരമാണിത്. ആറ് മത്സരങ്ങളിൽ ഒരു ജയം, രണ്ടു തോൽവി, മൂന്ന് സമനിലയുൾപ്പെടേ ആറ് പോയിന്റുമായിആറാം സ്ഥാനത്താണ് ഒഡീഷ.
MATCHDAY! It's a shot at the summit for Cuadrat's men once again, as they take on Odisha FC at the Shree Shiv Chhatrapathi Sports Complex, in Pune. Come on, BFC! #WeAreBFC #RoomForMore #OFCBFC pic.twitter.com/cZaJFD25x6
— Bengaluru FC (@bengalurufc) December 4, 2019
Also read : ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽ നിന്ന് ഈ താരം മാത്രം മത്സരിക്കും
A big night awaits us at the Balewadi Stadium.
⚽?? #OdishaFC #AmaTeamAmaGame #HeroISL #LetsFootball #OFCBFC pic.twitter.com/eIyx4riXzs
— Odisha FC (@OdishaFC) December 4, 2019
രണ്ടാം തീയതി നടന്ന ജാംഷെഡ്പൂർ-നോർത്ത് ഈസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരം കഴിഞ്ഞപ്പോൾ 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ജംഷെഡ്പൂർ. 10 പോയിന്റുമായി നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും 11 പോയിന്‍റുമുള്ള എടികെയാണ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും.
Post Your Comments