ന്യൂഡല്‍ഹി: സ്പാനിഷ് ഇതിഹാസ താരവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്എല്ലിലേയ്ക്ക്. ഒഡീഷ എഫ്‌സിയുടെ ഭാഗമാകാനായാണ് വിയ്യ എത്തുന്നത്. സാങ്കേതിക ഉപദേഷ്ടാവായാണ് വിയ്യ ക്ലബ്ബിലെത്തുകയെന്ന് ഒഡീഷ എഫ്‌സി അറിയിച്ചു.
ക്ലബ്ബിന്റെ ആഗോള തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ഡേവിഡ് വിയ്യയെ ക്ലബ്ബിലേയ്ക്ക് എത്തിച്ചിരിക്കുകയാണെന്ന് ഒഡീഷ എഫ്‌സി ട്വീറ്റ് ചെയ്തു. ഡേവിഡ് വിയ്യക്ക് പുറമെ ഒഡീഷയുടെ മുന്‍ മുഖ്യ പരിശീലകന്‍ ജോസഫ് ഗോമ്പൗവും വിക്ടര്‍ ഒനാട്ടെയും ടെക്‌നിക്കല്‍ ഫുട്‌ബോള്‍ കമ്മിറ്റിയിലുണ്ടാവുമെന്നും ക്ലബ്ബ് അറിയിച്ചു.
2010ല്‍ ലോകകപ്പും 2008ല്‍ യൂറോ കപ്പും സ്വന്തമാക്കിയ സ്പാനിഷ് ടീമുകളില്‍ അംഗമായിരുന്നു ഡേവിഡ് വിയ്യ. 98 അന്താരാഷ്ട്ര മത്സരങ്ങളാണ് വിയ്യ സ്‌പെയിനിനു വേണ്ടി കളിച്ചത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയും വിയ്യ കളത്തിലിറങ്ങിയിട്ടുണ്ട്. കരിയറില്‍ ആകെ 15 കിരീട നേട്ടങ്ങളാണ് വിയ്യയുടെ പേരിലുള്ളത്.
Post Your Comments