Latest NewsLife Style

ക്രമം തെറ്റിയ ആര്‍ത്തവം ഇതിന്റെ സൂചനകള്‍

ക്രമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നില്‍ക്കുക, ചിലപ്പോള്‍ അല്‍പമായി മാത്രം രക്തം വരിക ഇത്തരം അവസ്ഥകള്‍ ഗൗരവമായി കാണേണ്ടതാണആര്‍ത്തവം ആരംഭിച്ച് ആദ്യമാസങ്ങളില്‍ അത് കൃത്യമായി ഉണ്ടാവണമെന്നില്ല. ആര്‍ത്തവം തുടങ്ങി ആറ് മുതല്‍ ഒരു വര്‍ഷത്തിനുള്ളിലാണ് കൃത്യമായി മാസമുറ വന്നുതുടങ്ങുന്നത്. ആദ്യ ആര്‍ത്തവം മുതല്‍ ആര്‍ത്തവ വിരാമം വരെ എല്ലാ മാസവും ഓവറിയില്‍ വച്ച് ഓരോ അണ്ഡങ്ങള്‍ വീതം പൂര്‍ണ്ണ വളര്‍ച്ചയിലെത്തി ഗര്‍ഭപാത്രത്തിലേക്കെത്തുന്നു.

21 മുതല്‍ 35 ദിവസം വരെ, അതായത് 28 ദിവസമാണ് ആര്‍ത്തവ ചക്രത്തിന്റെ കണക്ക്. ആര്‍ത്തവം ആരംഭിച്ച് ഒന്നാം ദിവസം മുതലാണ് ഈ കണക്ക്. കൃത്യമായി രക്തസ്രാവമുണ്ടായില്ലെങ്കില്‍ അത് കാര്യമുള്ള പ്രശ്‌നമായിക്കണ്ട് ചികിത്സ തേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നില്‍ക്കുക, ചിലപ്പോള്‍ അല്‍പമായി മാത്രം രക്തം വരിക ഇത്തരം അവസ്ഥകള്‍ ഗൗരവമായി കാണേണ്ടതാണ്.

ആഹാരശീലങ്ങളും അമിതമായി വ്യായാമം ചെയ്യുന്നതും ഒക്കെ ക്രമം തെറ്റിയ ആര്‍ത്തവത്തിന് കാരണമാകാറുണ്ട്.

പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇവയൊക്കെ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അമിത വണ്ണമുള്ളവര്‍ കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കണം. ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിന്റെ പ്രധാന കാരണങ്ങള്‍..

1. തൈറോയ്ഡ് പ്രശ്‌നങ്ങള്‍
2. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
3. മുലയൂട്ടല്‍
4.എന്‍ഡോമെട്രിയോസിസ്
5. അമിതവണ്ണം
6. പിരിമുറുക്കം
7. സെര്‍വിക്കല്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button