തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അറിയിപ്പ് ഇങ്ങനെ, ഹയര്‍ സെക്കന്‍ഡറിക്കാരെയും പത്താം ക്ലാസുകാരെയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ അഞ്ച് പേരെ ഇരുത്തി പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവിലുള്ള പരീക്ഷാ രീതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഒരു ബെഞ്ചില്‍ മൂന്ന് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറിക്കാരുടെ ഹാളില്‍ ഒരു ബെഞ്ചില്‍ മൂന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായിരിക്കും പരീക്ഷയെഴുതുക. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്കാരെ ഇടകലര്‍ത്തി ഇരുത്തും. ഒരു പരീക്ഷാ ഹാളില്‍ 30 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഉണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു.
പത്താം ക്ലാസുകാരുടെ പരീക്ഷാഹാളില്‍ 20 വിദ്യാര്‍ഥികളാണ് ഉണ്ടാവുകയെന്നും ഒരു ബെഞ്ചില്‍ രണ്ടു പേരെ വീതം ഇരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments