ഇസ്ലാമാബാദ്: പാക് സൈന്യത്തില്‍ പാക് സൈനിക മേധാവിക്ക് കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ തർക്കം. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നവംബര്‍ 29നായിരുന്നു വിരമിക്കേണ്ടത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ബജ്വ സൈനിക മേധാവി സ്ഥാനത്ത് തുടരുകയാണ്. ഇതിനെതിരെ പരസ്യമായി എതിര്‍പ്പ് അറിയിച്ച് പാക് സൈന്യത്തിലെ ഏഴ് ലഫ്റ്റനന്റ് ജനറല്‍മാരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഭരണകൂടത്തിനെതിരെ നിരവധി തവണ സൈനിക അട്ടിമറികള്‍ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പാക് സൈന്യത്തിനുള്ളില്‍ തന്നെ വിമതസ്വരം ഉയരുന്നത്. ഉപാധികളോടെ ആറുമാസത്തേക്കാണ് ബജ്വയുടെ കാലാവധി ഇമ്രാന് ഖാന് സര്‍ക്കാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. ദേശീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്കാന് ഇമ്രാന് ഖാന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് പാക് സുപ്രീംകോടതി ഉപാധികളോടെ ആറുമാസത്തേക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു.
ALSO READ: ഇമ്രാന് ഖാനൊത്ത് ചിക്കന്‍ ബിരിയാണി കഴിക്കുന്ന രാഹുൽ ഗാന്ധി; സത്യാവസ്ഥ ഇങ്ങനെ
പാക് സൈന്യത്തിലെ മുള്‍ട്ടാന്‍ കോര്‍പ്സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍, നദീം രാജ, ഹുമയൂണ്‍ അസീസ്, നയീം അസ്രഫ്, ഷെര്‍ അഫ്ഗാന്, ഖാസി ഇക്രം തുടങ്ങിയ ലഫ്റ്റനന്റ് ജനറല്‍മാരാണ് ഖമര്‍ ജാവേദ് ബജ് വയ്്ക്കെതിരെ പ്രതിഷേധം അറിയിച്ചത്. ഇതില്‍ റാങ്കനുസരിച്ച് മുള്‍ട്ടാന്‍ കോര്‍പ്സ് കമാന്‍ഡര്‍ സര്‍ഫറസ് സത്താര്‍ അടുത്ത പാക് സൈനിക മേധാവിയാകുമെന്ന് പ്രതീക്ഷിക്കുപ്പെടുന്നയാളാണ്.
Post Your Comments