Latest NewsKeralaNews

‘നിര്‍മ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്’- അസോസിയേറ്റ് ഡയറക്ടറുടെ കുറിപ്പ്

യുവനടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍
താരങ്ങളും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്‌നം വലിയ ചര്‍ച്ചയാകുമ്പോള്‍ സിനിമയ്ക്ക് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ പ്രശ്‌നങ്ങളും സിനിമ സെറ്റിലെ ബുദ്ധിമുട്ടും ഒരിടത്തും ചര്‍ച്ചയാകുന്നില്ല. ഇപ്പോഴിതാ സിനിമ മേഖലയിലെ അണിയറ പ്രവര്‍ത്തകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ് കൃഷ്ണ രംഗത്തെത്തിയിരിക്കുന്നു. നിര്‍മ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്. ഒരു സിനിമ നിന്നുപോകുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമര്‍ശിച്ചു കാണുന്നുണ്ടോയെന്നാണ് പ്രതീഷിന്റെ ചോദ്യം.

പ്രതീഷിന്റെ കുറിപ്പ് വായിക്കാം

നിർമ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്.
ഒരു സിനിമ നിന്നുപോകുമ്പോൾ വാർത്തകളിൽ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമർശിച്ചു കാണുന്നുണ്ടോ ? ?

അടുത്ത ബന്ധുകൾ ആരെങ്കിലും അപകടത്തിൽ പെട്ടാലോ മരണപ്പെട്ടാലോ ഒന്നു പോകാൻ പോലും പറ്റാത്ത വിധം ലോക്കായിപ്പോയവരെ പറ്റി അറിയാമോ നിങ്ങൾക്ക് ??

ജോലി ചെയ്ത കാശ് കിട്ടാതാകുമ്പോൾ
സൗഹൃദത്തിന്റെ പേരിൽ
പ്രതികരിക്കാതിരിക്കുന്നവരെപറ്റി അറിയാമോ നിങ്ങൾക്ക്??

കണ്ടിന്യൂവിറ്റി സീനുകൾ വരുമ്പോൾ ഏത് പാതിരാത്രി ആയാലും വീട്ടിലെത്തി അതേ സാരി തന്നെ, അതേ ഷർട്ട് തന്നെ അലക്കി തേച്ച് വന്ന് അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെപ്പറ്റി അറിയാമോ നിങ്ങൾക്ക്??

പ്രതിഫലം പോലും മോഹിക്കാതെ ചത്ത് പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ,
അസിസ്റ്റന്റ് ക്യാമറാമാൻമാരെ,
അസിസ്റ്റന്റ് എഡിറ്റേഴ്സിനെ
അറിയുമോ നിങ്ങൾക്ക് ??

ആരൊക്കെ വൈകിയാലും നേരത്തെ തന്നെ സെറ്റിലെത്തി ഒരു നീരസവും കാണിക്കാതെ കൂടെ നിന്ന് ജോലി ചെയ്യുന്ന യൂനിറ്റ് അംഗങ്ങളെ അറിയാമോ നിങ്ങൾക്ക്??

രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡ്രൈവർമാരെ , സ്വന്തം വിശപ്പ് മറച്ച്
പ്രൊഡക്ഷൻ ഫുഡ് തരുന്ന ചേട്ടൻമാരെ അറിയാമോ നിങ്ങൾക്ക് ??

ഉറക്കമില്ലാതെ ഭക്ഷണം പോലും കഴിക്കാൻ സമയം കിട്ടാതെ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനുള്ള ആർട്ട് വർക്ക് ചെയ്യുന്ന തൊഴിലാളികളെ അറിയാമോ നിങ്ങൾക്ക് ??

കണ്ടിന്യൂവിറ്റി കോസ്റ്റ്യൂം സ്വന്തം മുറിയിൽ ഫേനിന്റെ കീഴെ ഉണക്കാനിട്ട് ആ കോച്ചുന്ന തണുപ്പിൽ ഉറങ്ങാൻ കിടക്കുന്ന കോസ്റ്റ്യൂമറെ , അവരുടെ സഹപ്രവർത്തകരെ അറിയാമോ നിങ്ങൾക്ക് ??

ടവ്വൽ വാഷ് ചെയ്ത് നേരം വൈകിയുറങ്ങുന്ന മേക്കപ്പിലെ തൊഴിലാളികളെ അറിയാമോ നിങ്ങൾക്ക് ??

രാവിലെ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷൻ കിട്ടാതെ വരുമ്പോൾ ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ ഒരു സ്കൂട്ടിയുമെടുത്ത്
ലൊക്കേഷൻ പരതാൻ പോകുന്ന കൺട്രോളർമാരെ , മനേജർമാരെ അറിയാമോ നിങ്ങൾക്ക് ??

ഇവരുടേതും കൂടിയാണ് സിനിമ !

കാരവാനിൽ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോൾ
അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉൾപ്പെടെയുള്ള
തൊഴിലാളികളുടെ പേഴ്സ് കൂടി ഒന്ന് പരിശോധിക്കണം..!
സിനിമ നിന്നു പോകുമ്പോൾ അവർക്ക് വീട്ടിലേക്ക് പോകാൻ , പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാൻ അതിൽ കാശുണ്ടോ എന്ന് !

ഒരു മര്യാദയൊക്കെ വേണ്ടേ ???

https://www.facebook.com/Pratheeshkris/posts/2412680612281982

shortlink

Related Articles

Post Your Comments

Related Articles


Back to top button