
മലപ്പുറം: അബദ്ധത്തില്‍ പേനയുടെ അടപ്പ് വിഴുങ്ങി ശ്വാസനാളത്തില്‍ കുടുങ്ങിയ 11 കാരന് ഇത് പുനര്ജന്മം . മലപ്പുറത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശ്വാസനാളത്തിലാണ് പേനയുടെ അടപ്പ് കുടുങ്ങിയത്. ഒരു ദിവസം നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഡോക്ടര്‍മാര്‍ അതിവിദഗ്ധമായി അടപ്പ് പുറത്തെടുത്തു.
കൊണ്ടോട്ടി ജിഎംയുപി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അടപ്പു വിഴുങ്ങിപ്പോയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പേനയുടെ അടപ്പ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. ഉടന്‍ അധ്യാപകര്‍ സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
ഇന്നലെ പുലര്‍ച്ചെയോടാണ് അടപ്പ് പുറത്തെടുക്കാനായത്. അധ്യാപകര്‍ യഥാസമയം ആശുപത്രിയില്‍ എത്തിച്ചതിനാലാണ് വിദ്യാര്‍ത്ഥിയുടെ ജീവന് രക്ഷിക്കാനായതെന്നു ബന്ധുക്കള്‍ പറഞ്ഞു
Post Your Comments