ആലപ്പുഴ: നോർക്ക റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. അപേക്ഷ ഫാറം നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽകാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ 15 നകം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ് , 3ാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org ലും 18004253939(ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും ലഭിക്കും.
Post Your Comments