KeralaLatest NewsNews

‘പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം’ മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കേണ്ടത്

പ്രണയിക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ കാമുകനെ അന്ധമായി വിശ്വസിച്ച് തന്റെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഇതില്‍ മിക്കതും ദുരന്തത്തിലേക്ക് ആണ് ചെന്നെത്താറ്. കാമുകി അയാളെ വിശ്വാസിച്ച് അയച്ച് കൊടുക്കുമായിരിക്കാം. പക്ഷേ അവള്‍ പോലും അറിയാതെ ഏറ്റവും വിശ്വസ്തനായ കാമുകന്റെ ഫോണില്‍ നിന്നും ആ നഗ്‌നചിത്രങ്ങള്‍ പുറം ലോകത്തെത്തുന്നു. പ്രണയത്തില്‍ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് പറ്റണം. സെക്‌സ് ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ സമ്മതിക്കരുതെന്നാണ് മനോജ് വെള്ളനാട് പറയുന്നത്. മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കേണ്ടതാണ്.

കുറിപ്പ് വായിക്കാം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെൺകുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങൾക്ക് കാണാം.

അവയെല്ലാം മനപ്പൂർവ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണിൽ നിന്നുമാണ് അവിടെയെത്തിയത്. ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോൺ വീഡിയോകളേക്കാൾ ഡിമാന്റ് ഇത്തരം വീഡിയോകൾക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.

പ്രിയങ്ക റെഡിക്ക് നീതി കിട്ടാൻ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാൾ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെർച്ചുകൾക്കുള്ളതായി വാർത്ത കണ്ടപ്പോളോർത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെർച്ച്. ആസിഫയുടെ വാർത്ത വന്ന സമയത്ത് പോൺ സെർച്ചിൽ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്പോഴും ട്രെൻഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.

അതിലത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാർക്കാണറിയാത്തത്. സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങൾ പോലുള്ള പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന ‘ക്രൈമു’കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങൾ കൊണ്ട് നേരിട്ടാലേ അവ ആവർത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.

പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോൺ സെർച്ചിന്റെ കാര്യമെടുത്താൽ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച് വിശദീകരിക്കാൻ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയിൽ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മൾ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേർ ഇതിനകം എഴുതിയിട്ടുണ്ട്. ആ ഭയം എനിക്കുമുണ്ട്.

ഇവിടെയിപ്പൊ പോൺ സെർച്ചുകൾ ചർച്ചാ വിഷയമായതു കൊണ്ട് പെൺകുട്ടികളോടായി മറ്റൊരു കാര്യം പറയാൻ കൂടിയാണീ കുറിപ്പ്. നിങ്ങൾ പ്രണയിക്കൂ. ആത്മാർത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്പോൾ,

1. പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം. മായാമയൂരം സിനിമയിൽ, രേവതി മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, ‘നമ്മൾ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരൻ..?’ എന്ന്. നരൻ പിൻമാറും. അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വർക്ക് ചെയ്തത്. നിങ്ങളും പ്രണയത്തിൽ ആ കെമിസ്ട്രി ഉണ്ടാക്കാൻ നോക്കണം. ഇഷ്ടമില്ലെങ്കിൽ തുറന്ന് പറയണം, പറ്റില്ലാന്ന്.

2. ഇനി കല്യാണത്തിന് മുമ്പ് നിങ്ങൾക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്. അവൻ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച് നിങ്ങളോടാ ഇന്റിമസി ഇല്ലാത്തത് കൊണ്ടാണീ നിർബന്ധിക്കൽ. പതുക്കെ സ്കൂട്ടായിക്കോ..

3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കിൽ അതിൽ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വർത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേൽ, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവൻ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.

4.പിന്നെ, ഇനിയഥവാ നിങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നു എന്നത് കൊണ്ട് അത്യന്തം ഗുരുതരമായ ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല. ജീവിതം അതോടെ തീർന്നു എന്നൊന്നും കരുതേണ്ടതില്ല. സമ്മതത്തോടെ എടുത്ത വീഡിയോ ആണെങ്കിലും, സ്വകാര്യതയ്ക്ക് ഭീഷണിയാകുമ്പോൾ നിയമപരമായി നേരിടുന്നതിനും ഒട്ടും മടിക്കണ്ടാ.

ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോൺ സൈറ്റുകൾ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വിൽക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോർക്കാൻ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.

ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളിൽ നിന്നും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ തന്നെയാണ് ആ വീഡിയോകളിൽ ഉള്ളവരെല്ലാം. ചിലപ്പോൾ റേപ്പിനേക്കാൾ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്.

മനോജ് വെള്ളനാട്

https://www.facebook.com/drmanoj.vellanad/posts/3018044081558745

shortlink

Related Articles

Post Your Comments

Related Articles


Back to top button