ആഗ്ര : ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് പിന്നീട് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ചിച്ചാവാലി സ്വദേശി ഹേത് സിംഗ് തോമറാണു നവംബർ മുപ്പതിന് പെണ്‍കുട്ടിയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്.
രണ്ടു ദിവസത്തിനുശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതം നടത്തി. ഈ സമയത്ത് ഇയാൾ വിഷം കഴിച്ചിരുന്നു. ഉടൻ തന്നെ പോലീസുകാർ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകുവെ വഴി മധ്യേ യുവാവ് മരണപ്പെടുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമ്മതിക്കുന്നതിന്റെ വീഡിയോ ഒരു കോണ്‍സ്റ്റബിൾ പകർത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments