ശിവമോഗ: പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ കര്‍ഷകന്‍ പരീക്ഷിച്ചത് ഒരു വ്യത്യസ്ത മാര്‍ഗമാണ്. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകനാണ് കുരങ്ങന്മാരെ അകറ്റി നിര്‍ത്താന്‍ ഒരു അടിപൊളി വഴിയുമായി എത്തിയത്. തന്റെ ലാബ്രഡോറിനെ ചായം പൂശി കടുവയെ പോലെ തോന്നിപ്പിച്ച് കുരങ്ങന്മാരെ പറ്റിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ വന്‍ വിജയമായിത്തീരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല.
53 ഏക്കറോളമുള്ള കൃഷിയിടം കുരങ്ങമാരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനായി. കുരങ്ങന്മാരെ ഓടിക്കാനായി കടുവകളുടെ രൂപത്തിലുള്ള പാവകള്‍ വാങ്ങി വയലുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു മുന്‍കാലത്തെ പതിവ്. എന്നാല്‍ വെയിലേറ്റ് പാവകളുടെ നിറം മങ്ങിത്തുടങ്ങുമ്പോള്‍ കുരങ്ങന്മാര്‍ വീണ്ടും വിളകള്‍ നശിപ്പിക്കാനെത്തും. ഇതിനെതിരെ എന്തു ചെയ്യാന്‍ കഴിയുമെന്ന ശ്രീകാന്തിന്റെ ആലോചന ചെന്നെത്തിയത് തന്റെ വളര്‍ത്തുനായയായ ബുള്‍ബുളിലാണ്.
തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്. രാവിലെയും വൈകുന്നേരവും ബുള്‍ബുളിനെ ശ്രീകാന്ത് പാടത്ത് കൊണ്ടുപോകും. ബുള്‍ബുളിനെ ദൂരത്ത് നിന്ന് കാണുമ്പോള്‍ തന്നെ കുരങ്ങന്മാര്‍ ഓടിപ്പോകും. ശ്രീകാന്തിന്റെ പരിപാടി വിജയം കണ്ടതോടെ ഗ്രാമവാസികളില്‍ പലരും ഈ മാര്‍ഗം പരീക്ഷിക്കുകയാണ്.
Post Your Comments