Latest NewsIndia

കാത്തിരിക്കൂ, തിരിച്ചുവരും ; മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കുമെന്ന സൂചന നല്‍കി ഫഡ്‌നാവിസ്

തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ ബിജെപിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ : ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭരണം തിരിച്ചു പിടിക്കുമെന്ന സൂചന നല്‍കി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ മടങ്ങിവരും. എല്ലാവരും കുറച്ചുനാള്‍ കാത്തിരിക്കണം.കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പല പദ്ധതികളും പ്രഖ്യാപിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് പുറമെ ഉദ്ഘാടനം നടത്താന്‍ താന്‍ മടങ്ങിവരുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ ബിജെപിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയുണ്ടായിട്ടും രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ വിജയിക്കാതെ പോയതാണ് മഹാരാഷ്ട്രയില്‍ ഭരണം നേടാന്‍ കഴിയാതെ പോയത്. ഒറ്റക്കക്ഷിയായിട്ടും ഭരണത്തുടര്‍ച്ച നടത്താനായില്ല. ജനാധിപത്യ മര്യാദയുടെ ഭാഗമായി നടന്ന നീക്കങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

‘നെ​ഹ്റു കു​ടും​ബം പ​ര​മ്പ​രാ​ഗ​ത മോ​ഷ്ടാ​ക്ക​ൾ’ – സി​പി​എം ദേ​വി​കു​ളം എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്നവിസ് ഇക്കാര്യം പറഞ്ഞത്.അതേസമയം ദേവേന്ദ്ര ഫഡ്‌നാവിസിനെ താനൊരിക്കലും പ്രതിപക്ഷ നേതാവ് എന്ന് വിളിക്കില്ലെന്നും ഉത്തരവാദിത്വമുള്ള നേതാവെന്ന് മാത്രമേ വിളിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എന്നെ എതിര്‍ത്തിരുന്നവരാണിപ്പോള്‍ തനിക്കൊപ്പമുള്ളതെന്നും ഞാന്‍ ആര്‍ക്കൊപ്പമാണോ ഉണ്ടായിരുന്നത് അവരാണ് പ്രതിപക്ഷത്തെന്നും ഉദ്ധവ് സഭയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button