Latest NewsNewsIndia

ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി യുവവനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടത്. ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ സമയത്ത് ക്ഷേത്രത്തിൽ പൂജാരിമാർ ചേർന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക പ്രാർഥന, ‘മഹാ പ്രദക്ഷിണം’ എന്നിവ നടത്തി.

Read also: മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; വീട്‌ സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്‌ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാർ

അതേസമയം കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. എങ്ങനെയാണ് പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ലെന്നും സർക്കാർ ഭാഗത്തു നിന്ന് എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും അദ്ദേഹം അറിയിച്ചു. അക്രമികളുടെ ശിക്ഷാ നടപടികൾ പരമാവധി വേഗത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button