ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വെറ്ററിനറി ഡോക്‌ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്‌ട്രീയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നു കേസില്‍ വിചാരണയ്‌ക്കായി അതിവേഗ കോടതി സ്‌ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട വെറ്ററിനറി ഡോക്‌ടര്‍ ഇനി ദിശ എന്നറിയപ്പെടുമെന്നു ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ വി.സി. സജ്‌ജനര്‍ അറിയിച്ചു. ഇതിന് പിന്നാലെ ജസ്‌റ്റിസ്‌ഫോര്‍ദിശ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ്‌ടാഗും തുടങ്ങി.
കേസില്‍ പോലീസിനു സഹായകമായത് സി.സി.ടിവി ദൃശ്യങ്ങളാണ്. വിവിധ കേന്ദ്രങ്ങളില്‍നിന്നു പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം പ്രതികളെ പിടികൂടാന്‍ പ്രധാന വിവരം നല്‍കിയത് ടയറിലെ പങ്‌ചര്‍ ഒട്ടിക്കുന്ന ഒരാളാണെന്നു പോലീസ് അറിയിച്ചു. ഇരയുടെ സഹോദരിയില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സ്‌കൂട്ടറില്‍ തെറ്റായ ദിശയിലൂടെയാണു പ്രതികളെത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി.
Post Your Comments