കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദിവസം മുതല്‍ കാണാതായതായി ആരോപിക്കപ്പെടുന്ന മെഡിക്കല്‍ ഇന്റേണ്‍ തന്റെ തിരോധാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത്. താന്‍ കോളജ് ഹോസ്റ്റലില്‍ ആണെന്നും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുകയാണെന്നും വിദ്യാര്‍ഥി പറഞ്ഞു. കടുത്ത മാനസിക വിഷമത്തിലാണെന്നും തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും വിദ്യാര്‍ഥി അഭ്യര്‍ഥിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ആര്‍ജി കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളിനുള്ളില്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ‘സംഭവം നടന്ന ദിവസം മുതല്‍ ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയാണ്. പൊലീസുമായി അന്വേഷണത്തില്‍ സഹകരിച്ചിരുന്നു. ഞാന്‍ ഇതിനകം തന്നെ കടുത്ത മാനസിക വിഷമത്തിലാണ്. ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ്’, – വിദ്യാര്‍ഥി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Post Your Comments