ഹൈദരാബാദ്: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്‌ടര്‍ കൊല്ലപ്പെട്ട സ്‌ഥലത്തിനു സമീപം മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പോലീസ്. യുവഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയതിന് ഒന്നര കിലോമീറ്റര്‍ അകലെ സിദ്ദുലഗട്ടയില്‍ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിനു സമീപം ധൂല്‍പെട്ട് സ്വദേശിനിയായ കവിത (35) യാണു മരിച്ചതെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രാഥമികാന്വേഷണത്തില്‍ കവിത ജീവനൊടുക്കുകയായിരുന്നെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. സംഭവദിവസം ഉച്ചയ്‌ക്ക് ഒരുമണിയോടെ ഇവര്‍ വീട്ടില്‍നിന്നു പുറത്തു പോയിരുന്നു. സംഭവത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് സമീപത്തെ ക്ഷേത്രത്തിലിരുന്ന് ഇവര്‍ വിലപിക്കുന്നതു പ്രദേശവാസികള്‍ കണ്ടിരുന്നു. കാരണം ആരാഞ്ഞപ്പോള്‍ വീട്ടുകാരെ കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. മൃതദേഹം സംഭവസ്‌ഥലത്തുനിന്നു മാറ്റിയപ്പോള്‍ മണ്ണെണ്ണ പോലുള്ള വസ്‌തുവിന്റെ ഗന്ധം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഹൈദരാബാദ് ബലാത്സംഗം: പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം
ഇതു കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പിയുടെ അടപ്പും ലഭിച്ചതായും ഇതെല്ലാം ആത്മഹത്യയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും ഷംഷാബാദ് ഡി.സി.പി: എന്‍. പ്രകാശ് റെഡ്‌ഡി പറഞ്ഞു. അടുത്തടുത്ത രണ്ടു സ്ത്രീകൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം വലിയ ഞെട്ടലുളവാക്കിയിരുന്നു.
Post Your Comments