അബുദാബി: യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടി ആയിഷയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി. 48-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്തത്. കിരീടാവകാശി കുട്ടിയുടെ വീട് അപ്രതീക്ഷിതമായി സന്ദർശിക്കുകയും ഹസ്‌തദാനം നൽകുകയും ചെയ്‌തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
ALSO READ: സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അന്തരിച്ചു
ഈ സന്ദർശനത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാൽ നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഔദ്യോഗിക സ്വീകരണ വേളയിൽ ഷെയ്ഖ് മുഹമ്മദിന് കുട്ടിയുടെ ആഗ്രഹപ്രകാരം ഹസ്‌തദാനം നല്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കുട്ടിയുടെ ആഗ്രഹം സാധ്യമായി. ഈ നിമിഷത്തിന്റെ ഒരു വീഡിയോ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ട്വിറ്ററിൽ പങ്കിട്ടു. ആയിഷയെയും കുടുംബത്തെയും കണ്ടതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
— عبدالله بن زايد (@ABZayed) December 2, 2019
Post Your Comments