ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ പലരും തന്നെ അവഗണിച്ചിരുന്നുവെന്ന് നടന്‍ അബി പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ കാര്യം സംസാരിക്കാന്‍ വിളിച്ചപ്പോഴാണ് അബി ഇത് പറഞ്ഞത്. ആ വാക്കുകളില്‍ ആ മനുഷ്യന്‍ നേരിട്ട അവഗണനകളും അടിച്ചമര്‍ത്തലുകളും തീര്‍ത്തും പ്രകടമായിരുന്നുവെന്നും ഒമര്‍ ലുലു കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെ പ്രിയപ്പെട്ട അബിക്ക നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്ഷം തികയുന്നു.ഹാപ്പി വെഡ്‌ഡിങ്ങിൽ ഒരു കഥാപാത്രം ചെയ്യാൻ അബിക്കയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ,ഇങ്ങനെ പലരും വിളിക്കാറുണ്ട് പക്ഷെ പടം തുടങ്ങുമ്പോൾ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വെക്കാറാണ് പതിവ് .ആ വാക്കുകളിൽ ആ മനുഷ്യൻ നേരിട്ട അവഗണനകളും ,അടിച്ചമർത്തലുകളും തീർത്തും പ്രകടമായിരുന്നു . ഹാപ്പി വെഡ്ഡിങ്ങ് സിനിമ ശ്രദ്ധിക്കപ്പെട്ട പോലെ തന്നെ അബിക്ക ചെയ്ത ഹാപ്പി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു .ഇന്ന് ഷെയിൻ പ്രതികരിക്കുന്ന രീതിയും ഷെയ്‌നിന്റെ aggressive natureഉം എല്ലാം കാണുമ്പൊൾ തോന്നുന്നത് ഒരിക്കൽ തന്റെ വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചൂട് തട്ടി വളർന്നതിന്റെ പൊള്ളലാണെന്നാണ് .സ്വർണ്ണം തിളക്കമുള്ളതും ,മൂല്യമുള്ളതുമാവുന്നത് ഒരുപാട് ചൂടേറ്റിട്ട് തന്നെയാണ്.പ്രതിബന്ധങ്ങളും ,വിലക്കുകളും കടന്ന് ഷെയിൻ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു കാരണം അബിക്ക സിനിമയെ അത്ര മാത്രം സ്നേഹിച്ചിരുന്ന ഒരു കലാകാരനാണ് .
https://www.facebook.com/omarlulu/videos/2508081216092876/
Post Your Comments