KeralaLatest NewsNews

ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ജ്ഞാനപീഠം പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കുകയും, പൊന്നാടയണിയിക്കുകയും ചെയ്‌തു. ഈ അംഗീകാരത്തില്‍ താനും അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ മനുഷ്യസ്‌നേഹിയായ കവിയാണ് അക്കിത്തം എന്ന് കുമ്മനം കൂട്ടിച്ചേർത്തു.

കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് കഴിഞ്ഞ ദിവസമാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐക്യകണ്ഠേനയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യൂതന്‍ നമ്പൂതിരി 46-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. 2017-ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠ പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.

ALSO READ: ജ്ഞാനപീഠ പുരസ്‌ക്കാരം നേടിയ അക്കിത്തത്തിന് സ്‌നേഹാദരവുമായി മോഹന്‍ലാല്‍

മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ വിടി രമ, ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ തുടങ്ങിയവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button