തിരുവനന്തപുരം: ദാരിദ്ര്യം മൂലം തന്റെ നാല് മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഈ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത് തണല്‍ പദ്ധതിയുടെ വിജയമാണെന്നും കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.കേരളത്തിലെ കുട്ടികള്‍ ഇത്തരം സാഹചര്യം അനുഭവിക്കരുത്. എല്ലാ അര്‍ഥത്തിലും കുടുംബത്തെ സഹായിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ ശിശു ക്ഷേമ സമിതി നോക്കുമെന്നും കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടികളുടെ അമ്മയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും കുടുംബത്തിന് താമസിക്കാന്‍ നഗരസഭയുടെ ഫ്‌ലാറ്റുകളിലൊന്ന് വിട്ടുനല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചിരുന്നു.
Post Your Comments