
ചെന്നൈ: ശക്തമായ മഴ തുടരുന്നതിനാല്‍ തിരുവള്ളുവര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും അവധിയാണ്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയും അണ്ണാ സര്‍വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Post Your Comments