മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസങ്ങളിലായി പിടി കൂടിയത് ഒരു കോടി രൂപയുടെ സ്വർണ്ണം. രണ്ട് ദിവസങ്ങളിലായി 2.50 കിലോ സ്വര്‍ണ്ണം ആണ് പിടിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി പി ശിഹാബുദ്ദീന്‍, വയനാട് മേപ്പാടി സ്വദേശി ഇല്‍യാസ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ശ്രീജേഷ് എന്നിവരാണ് പിടിയിലായത്.
2. 50 കിലോയില്‍ 1,890 ഗ്രാം സ്വര്‍ണ്ണം ശിഹാബുദ്ദീനില്‍ നിന്നും, 600 ഗ്രാം ഇല്‍യാസില്‍ നിന്നും, 700 ഗ്രാം ശ്രീജേഷില്‍ നിന്നുമാണ് പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണ്ണം എത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
പേസ്റ്റു രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ മൂന്നു പേരും സ്വര്‍ണ്ണം കടത്തിയത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒരു കോടി രൂപ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments