KeralaLatest NewsNews

വീട്ടില്‍ നിന്ന് 30 പവന്‍ കാണാതായി : നുണപരിശോധന നടത്താന്‍ പൊലീസ് നടപടിയെടുക്കുന്നതിനിടെ കാണാതായ സ്വര്‍ണം പ്രത്യക്ഷപ്പെട്ടു

മലപ്പുറം: വീട്ടില്‍ നിന്ന് 30 പവന്‍ കാണാതായി, നുണപരിശോധന നടത്താന്‍ പൊലീസ് നടപടിയെടുക്കുന്നതിനിടെ കാണാതായ സ്വര്‍ണം പ്രത്യക്ഷപ്പെട്ടു.മലപ്പുറത്താണ് സംഭവം. വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ 5ന് ആണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Read Also : ബസ് യാത്രയ്ക്കിടെ വീട്ടമ്മ 12 പവന്‍ സ്വര്‍ണം പുറത്തേയ്‌ക്കെറിഞ്ഞു : പുലിവാല്‍ പിടിച്ച് പൊലീസ്

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:

അബ്ദുറഹിമാന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ 4 മാല, 1 വള, 8 സ്വര്‍ണ നാണയങ്ങള്‍, 2 മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വര്‍ണാഭരണങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ പ്ലാസ്റ്റിക് പാത്രം തിരികെ ലഭിച്ചു.

കേസുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണ പരിശോധന നടത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണു സ്വര്‍ണം കിട്ടുന്നത്. സിഐ പി.കെ.സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ കെ.രാമന്‍, സിപിഒമാരായ സിയാദ്, മുരളീധരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button