Latest NewsIndia

യുവ ഡോക്ടറുടെ കൊലപാതകം, ഡ്യൂട്ടിയില്‍ കൃത്യവിലോപം: തെലങ്കാനയിൽ മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യുവതിയെ കാണാതായ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ചുട്ടുകൊന്ന കേസില്‍ മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ എ.രവികുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പി.വേണുഗോപാല്‍ റെഡ്ഢി, സത്യനാരായണ ഗൗഡ് എന്നിവര്‍ക്കെതിരെയാണ് നടപടി.യുവതിയെ കാണാതായ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

മറ്റ് ഉത്തരവുകളുണ്ടാവുന്നത് വരെ ഇവര്‍ സസ്‌പെന്‍ഷനില്‍ തുടരുമെന്ന് സൈബര്‍ബാദ് പോലിസ് കമ്മീഷണര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഗച്ചിബൗളിയിലെ ചര്‍മ്മരോഗക്ലിനിക്കില്‍ പതിവ് പരിശോധനയുടെ ഭാഗമായി ഡോക്ടറെ കാണാനാണ് ബുധനാഴ്ച 5 മണിക്ക് യുവതി വീട്ടില്‍ നിന്നു പുറപ്പെടുന്നത്. ഗച്ചിബൗളിയിലെ ക്ലിനിക്കില്‍ ഇടയ്ക്കിടെ യുവതി പോവാറുണ്ടെന്ന് വീട്ടുകാരും പറയുന്നു.

ഷംഷാബാദിലെ ടോള്‍പ്ലാസയ്ക്കടുത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്താണ് യുവതി എല്ലാ തവണയും ക്ലിനിക്കിലേക്ക് പോവാറ്. എന്നാല്‍ ബുധനാഴ്ച രാത്രി ക്ലിനിക്കില്‍ നിന്ന് മടങ്ങിയ ശേഷം സ്‌കൂട്ടറെടുക്കുമ്പോള്‍ ടയര്‍ പഞ്ചറായത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്താണ് കൃത്യം നടത്തിയത്. ഇതുപ്രകാരം യുവതി അറിയാതെ പ്രതി നവീന്‍ അവരുടെ ബൈക്കിന്റെ കാറ്റഴിച്ചു. ജോലി കഴിഞ്ഞ് അല്‍പ്പദൂരം ബൈക്കോടിച്ച യുവതിയോട് കാറ്റില്ലാത്ത കാര്യം ലോറി ഡ്രൈവര്‍ ആരിഫ് സൂചിപ്പിച്ചു.

തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്‌ടര്‍ കൊല്ലപ്പെട്ട സ്‌ഥലത്തിനു സമീപം മറ്റൊരു യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : യുവതിയെ തിരിച്ചറിഞ്ഞു , സംഭവം ഇങ്ങനെ

ബൈക്ക് ഞങ്ങള്‍ നന്നാക്കാമെന്ന് അവര്‍ക്ക് വാഗ്ദാനവും നല്‍കി. തുടര്‍ന്ന് ശിവയോട് ബൈക്ക് നന്നാക്കാന്‍ ആരിഫ് നിര്‍ദേശവും നല്‍കി. ഈ സമയത്ത് ബൈക്ക് കേടായ കാര്യവും താന്‍ തനിച്ചായ കാര്യവും യുവതി സഹോദരിയെ പോണിലൂടെ അറിയിച്ചു. അവരുടെ അവസാന ഫോണ്‍കോളും ഇതായിരുന്നു. പിന്നീട് ചന്നകേശവലും ആരിഫും ചേര്‍ന്ന് യുവതിയെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാല്‍സംഗംചെയ്യുകയായിരുന്നു.

കൂട്ടുപ്രതികള്‍ മടങ്ങിയെത്തി അവരും പീഡിപ്പിച്ചു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ചുകത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button