ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മുഖ്യ പ്രതിയ്ക്ക് പോലീസുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെടിയേറ്റത് നാലു തവണ. ഒന്നാം പ്രതി പോലീസിന്റെ ഗൺ തട്ടിയെടുക്കുകയും മറ്റുള്ള പ്രതികൾ പോലീസിനെ കല്ലെറിയുകയും മറ്റും ചെയ്തിരുന്നു. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മെഹ്ബൂബ് നഗറിലെ ആശുപത്രിയിലും എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
അതേസമയം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹൈക്കോടതി തടഞ്ഞു. ഹര്‍ജികളില്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.
അതിനിടെ പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ മൂന്ന് ഹര്‍ജികള്‍ ഫയല്‍ ചെയ്തു. കൊല്ലട്ടെ പ്രതികൾ ദരിദ്ര കുടുംബത്തിൽ നിന്നുള്ളവർ ആണ്. വിദ്യാഭ്യാസം കുറവുള്ള ഇവർ കഠിനാധ്വാനം ചെയ്യുകയും അത് കൊണ്ട് മദ്യപിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
Post Your Comments