തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കും സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. കാർഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സർക്കാരിന് സമർപ്പിച്ചു. ഒറ്റകാർഡ് ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണംപിൻവലിക്കാം. ഡ്രൈവിങ് ലൈസൻസായും റേഷൻ കാർഡായും ഉപയോഗിക്കാം. യാത്രാടിക്കറ്റിനും മറ്റുസേവനങ്ങൾക്കും പണമടയ്ക്കാം. സർക്കാരിന്റെ അനുമതി കിട്ടിയാലുടൻ ഉപഭോക്താക്കൾക്ക് കാർഡ് നൽകുമെന്ന് എസ്.ബി.ഐ. ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് ‘മാതൃഭൂമി’ യോട് പറഞ്ഞു.
ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ് കാർഡിന്റെ മാതൃക കൈമാറിയത്. ഉടൻതന്നെ ഇത് പ്രയോഗത്തിൽ വരുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മൃഗേന്ദ്രലാൽ ദാസ് പറഞ്ഞു.
Post Your Comments