Latest NewsKeralaNews

‘ശക്തമായ അടിത്തറയും, കട്ടക്ക് നില്‍ക്കുന്ന പിള്ളേരും ഉള്ളപ്പോള്‍ ഞങ്ങളുടെ ഒരു രോമത്തില്‍ പോലും നീയൊന്നും തൊടില്ല’ വെല്ലുവിളിച്ച് ബസുടമകള്‍

കൊച്ചി: അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അപകടരമാം വിധം ബസോടിച്ചതിന് പിടിച്ചെടുത്ത ടൂറിസ്റ്റ ബസുകളുടെ ഉടമകളായ ലൂമിയര്‍ ബസുടമകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത്. ‘ഈ ഓലപാമ്ബ് ‘ കണ്ടു പേടിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി’, ‘നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട് ചെയ്യാന്‍ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവര്‍ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികള്‍’ എന്നും ലൂമിയര്‍ ട്രാവല്‍ ഹബ്ബിന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചുള്ള ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ കഴിഞ്ഞ 27 മുതല്‍ ദൃശ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്ന Lumiere Travel Hub ന്റെ രണ്ടു ബസുകളെ പറ്റിയുള്ള വ്യാജ വാര്‍ത്തകളെ പറ്റി എല്ലാവരും കണ്ടു കാണുമല്ലോ.. ടൂറിസ്റ്റ് ഫീല്‍ഡില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മാന്യമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു പ്രസ്ഥാനമാണ് Lumiere…Lumiere ആരംഭിച്ചു ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കേരളത്തിലെ ടൂറിസ്റ്റ് ബസ് കൊമ്ബന്മാരില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്.. ഞങ്ങളുടെ ആദ്യ വണ്ടിയായ “തെക്കിന്റെ തേവര്‍ “ക്കു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യതയാണ് ഞങ്ങളുടെ അടുത്ത വണ്ടിയായ “ആണൊരുത്തന്റെ ” പിറവിക്ക് കാരണം… ന്യായമായ വാടകക്ക് ട്രിപ്പ്‌ എടുക്കുകയും നിയമപരമായ എല്ലാ കാര്യങ്ങളും അതിന്റെ മുറക്ക് തന്നെ ചെയ്യുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് ഈ “ഓലപാമ്ബ്‌ ” കണ്ടു പേടിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി.

ഒരാളുടെ വളര്‍ച്ചയില്‍ അസൂയാലുക്കല്‍ ആകുന്ന മലയാളിയുടെ സ്വതസിദ്ധമായ വാസനയാണ് ഈ പ്രശ്നങ്ങളുടെ എല്ലാം മൂലകാരണം. അഞ്ചല്‍ ഈസ്റ്റ്‌ സ്കൂളില്‍ നടന്ന പ്രശ്നം എന്താണെന്നു സ്കൂളിന്റെ ഭാഗത്തു നിന്നും, PTA യുടെ ഭാഗത്തു നിന്നും അധികാരികളെ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളില്‍ കാണിച്ച വീഡിയോ, വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചതാണെന്ന് തെളിവ് സഹിതം സമര്‍ത്ഥിച്ചിട്ടുമുണ്ട്. സ്കൂളില്‍ നിന്നും പോയ വാഹനം, തമിഴ്നാട്ടില്‍ വെച്ചു വീണ്ടും അപകടകരമായ രീതിയില്‍ ഓടിക്കുന്നു എന്ന് പറഞ്ഞു ചാനലുകാര്‍ നല്‍കിയ വാര്‍ത്തകള്‍ മാസങ്ങള്‍ക്കു മുന്നേ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ പാര്‍ക്കിങ്ങില്‍ വേറൊരു ഡ്രൈവറുടെ സഹായത്തോടെ ചിത്രീകരിച്ച വീഡിയോ ആണെന്ന് അത് കാണുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഞങ്ങളുടെ ഡ്രൈവര്‍മാരും മനുഷ്യര്‍ ആണ്, അമാനുഷികര്‍ അല്ല എന്ന സത്യം മാധ്യമ മലരുകര്‍ മനസ്സിലാകുന്നത് നന്ന്…
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച എല്ലാ മുന്‍നിര മാധ്യമങ്ങള്‍ക്കെതിരെയും ഞങ്ങള്‍ നിയമ നടപടികള്‍ തുടങ്ങി കഴിഞ്ഞു എന്ന വിവരം ‘സന്തോഷത്തോടെ’ അറിയിച്ചു കൊള്ളട്ടെ !! അപ്പൊ ബാക്കി ഇനി കോടതിയില്‍ കാണ്ണാട്ടോ മുത്തേ !!!!

ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ആളുകളോട് ഒരു കാര്യം, ” നിന്റെയൊക്കെ പ്രായം കാണുമെടാ ഞങ്ങളുടെ ഡ്രൈവര്‍മാരുടെ experience നു…
ഈ ചങ്കുകളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കും ഞങ്ങള്‍… നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട്‌ ചെയ്യാന്‍ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവര്‍ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികള്‍…

ഇത്രയും നാള്‍ ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ സുഹൃത്തുക്കളോടും ഒരു വാക്ക്, ” ഒറ്റക്കു നിന്ന് പൊരുതി നേടി ഉണ്ടാക്കിയ Lumiere എന്ന ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കിയവരുടെ എല്ലാം ദിവാസ്വപ്നങ്ങള്‍ക്ക് മേലെ ശക്തമായ നിയമ നടപടികള്‍ ഉടന്‍ ഉണ്ടാകുന്നതാണ്..

വെറുതെ സോഷ്യല്‍ മീഡിയയില്‍ കിടന്നു തള്ളുക എന്നത് മാത്രമല്ല സേട്ടന്‍മാരെ സര്‍വീസ്, കസ്റ്റമറിന്റെ കയ്യില്‍ നിന്നും വാങ്ങുന്ന പണത്തിനു അതിന്റെതായ സൗകര്യങ്ങള്‍ കൂടി ഒരുക്കണം അവനവന്റെ വണ്ടിയില്‍, അപ്പോഴേ പിള്ളേര്‍ വണ്ടി വിളിക്കു… അല്ലാതെ എനിക്കും കോളേജ് ട്രിപ്പ്‌ ഓടണം എന്നും പറഞ്ഞു നല്ല സര്‍വീസ് കൊടുക്കുന്ന വണ്ടിക്കാരെ കള്ളകേസില്‍ കുടുക്കി തടയാന്‍ നോക്കിയാല്‍ നീയൊക്കെ ട്രിപ്പും ഓടില്ല, ഒരു &$%$* ഉം ഓടില്ല..

ട്രിപ്പ്‌ പോയ സ്കൂളിലെ അദ്ധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പരാതിയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല അന്നത്തെ സംഭവത്തില്‍, കാരണം ആണ് വിഡിയോകള്‍ എഡിറ്റ്‌ ചെയ്തതാനെന്നു പച്ചവെള്ളം കുടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്..അഞ്ചല്‍ ട്രിപ്പിനെ സംബന്ധിച്ചു ഇത്രയും സമ്മര്‍ദ്ദം ഉണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുറവും വരുത്താതെ ട്രിപ്പ്‌ തിരികെ എത്തിച്ച ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു…”നിങ്ങ പൊളിയാ മച്ചാന്മാരെ”..

ശക്തമായ അടിത്തറയും, കട്ടക്ക് നില്‍ക്കുന്ന പിള്ളേരും ഉള്ളപ്പോള്‍ ഞങ്ങളുടെ ഒരു രോമത്തില്‍ പോലും നീയൊന്നും തൊടില്ല… ധൈര്യമുണ്ടേല്‍ ആണുങ്ങളെ പോലെ നേരിട്ട് വാ സേട്ടന്‍മാരെ, അല്ലാതെ ഒരു മാതിരി ശിഖണ്ടികളെ പോലെ ഈ മാധ്യമ മലരുകളെ മുന്‍നിര്‍ത്തി ഒളിച്ചു കളിക്കാതെ.. കേവലം പിച്ച കാശിനു വേണ്ടി പിതൃ ശൂന്യമായ റിപ്പോര്‍ട്ടിങ് നടത്തുന്ന ഇവന്റെയൊക്കെ പിന്തുണ വേണമായിരിക്കും അല്ലേ നിനക്കൊക്കെ Lumiere നോട് മുട്ടാന്‍… പരമകഷ്ടം !!!
എന്ന്,
Officially
Lumiere club.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button