
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് 3,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ 3,200 കോടി രൂപയും ഭീകര ഭീഷണി നേരിടാന്‍ 3,50 കോടി രൂപയുമാണ് പ്രത്യേക വായ്‌പയായി നൽകുന്നത്. തമിഴ്‌വംശജര്‍ക്കു കൂടി പ്രയോജനം ലഭിക്കുന്ന രീതിയില്‍ ശ്രീലങ്കയില്‍ വിവിധ വികസന പദ്ധതികള്‍ സംയുക്‌തമായി നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായി. ആഗോള ഭീകര വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ശ്രീലങ്ക തയ്യാറാണെന്ന് ഗോതാബയ രാജപക്സെ പറഞ്ഞു.
Read also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
അതേസമയം ശ്രീലങ്കയിലെ 2009ലെ ആഭ്യന്തരയുദ്ധത്തില്‍ വീടു നഷ്‌ടപ്പെട്ടവര്‍ക്കായി ഇന്ത്യ 46,000 വീടുകള്‍ നിര്‍മ്മിച്ചതായും 14,000 വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും 2500 വര്‍ഷം പഴക്കമുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നും ഗോതബായയുടെ സന്ദര്‍ശനം ഇന്ത്യാ – ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments