KeralaLatest NewsNews

എംജി സർവകലാശാലയിൽ പൊലീസിനെ ആക്രമിച്ച സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസ്

കോട്ടയം: എംജി സർവകലാശാലയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസെടുത്തു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം ആണ് പിഡിപിപി ആക്ട് പ്രകാരം കേസെടുക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാതിരിക്കാനാണ് ഇത്തരത്തിൽ കേസെടുക്കുന്നത്. പൊലീസ് ജീപ്പ് ആക്രമിച്ച് കേടുവരുത്തി എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തുക. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ചു പൊലീസിനെക്കൊണ്ടു ദുർബല വകുപ്പുകൾ മാത്രം ചുമത്തിക്കാനും നീക്കമുണ്ട്.

ALSO READ: യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിൽ കല്ലേറ്; കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്കേറ്റു

മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണു കേസ്. എംജി സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിറങ്ങിയ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചു മർദിച്ചിരുന്നു. ഇയാളെ പൊലീസ് ഇടപെട്ടു രക്ഷപ്പെടുത്തിയതോടെയാണ് എസ്എഫ്ഐ പൊലീസിനു നേരെ തിരിഞ്ഞത്. തുടർന്ന് എസ്എഫ്ഐ നടത്തിയ അക്രമത്തിൽ എസ്ഐയടക്കം 9 പൊലീസുകാർക്കു പരുക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button