കോട്ടയം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടയത്ത് മീനടം മാളികപ്പടിയില്‍ ആണ് സംഭവം. കണ്ണൊഴുക്കത്ത് എല്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments