കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരായി. കേസ് പരിഗണിക്കുന്ന ജഡ്‌ജി ജി ഗോപകുമാറിന്റ മുമ്പാകെയാണ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരായത്. ഇത് സംബന്ധിച്ച സമൻസ് ഫ്രാങ്കോ കൈപ്പറ്റിയിരുന്നു. കേസിന്റെ വിചാരണ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാനാണ് ഫ്രാങ്കോയോട് ഹാജരാകാൻ പറഞ്ഞത്. നേരത്തെ കേസിൽ കുറ്റപത്രം പാലാ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്നാണ് കേസ് കോട്ടയം അഡിഷണൽ ജില്ലാ കോടതിയിലേക്ക് മാറ്റിയത്.
ALSO READ: നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണയ്ക്ക് മുന്‍പുളള നടപടിയുടെ ഭാഗമായി കേസ് ഇന്ന് പരിഗണിക്കും
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ്ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്.
Post Your Comments