ശരീരപ്രകൃതി, ശാരീരിക പ്രശ്‌നങ്ങൾ, പൊതുവേയുള്ള ആരോഗ്യം ഇവയൊക്ക പരിഗണിച്ച് വിദഗ്ദ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഡയറ്റ് തുടങ്ങുക. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്ന സമീകൃതാഹാരം ഉൾപ്പെടുന്നതാണ് മാതൃകാ ഡയറ്റ്. ശരീരത്തിന് വേണ്ട കലോറി ലഭ്യമായിരിക്കുകയും വേണം.
മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദേശം അനുസരിച്ചേ ഡയറ്റ് ചെയ്യാവൂ. ഒരു മാസത്തിൽ രണ്ടു മുതൽ നാല് കിലോഗ്രാം വരെ ഭാരം കുറയ്‌ക്കുന്നതാണ് മാതൃകാ രീതി. ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ തോതിൽ ഭാരം കുറയ്‌ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ഡയറ്റിംഗ് കാലയളവിൽ തലകറക്കം, തളർച്ച, കഠിനമായ തലവേദന, ഛർദ്ദി, ദഹനപ്രശ്‌നങ്ങൾ എന്നിവ ഉണ്ടായാൽ ഉടൻ വിദഗ്ദ്ധ ഡോക്‌ടറെ കാണുക. ഭക്ഷണം നിയന്ത്രിക്കുന്നതോടൊപ്പം നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. രോഗികളും ഗർഭിണികളും ഡയറ്റിംഗ് ചെയ്യരുത്.
Post Your Comments