ഡയറ്റിംഗിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒന്നല്ല ഡയറ്റിംഗ്. അശാസ്ത്രീയമായ ഡയറ്റിംഗ് ഗുണത്തേക്കാള്‍ അധികം ദോഷമാണ് ചെയ്യുന്നത്.
കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ ഡയറ്റിംഗ് ചെയ്യരുത്. ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തിലൂടെയാണ് കുഞ്ഞിന് വേണ്ട പോഷകഘടകങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പോഷക സമൃദ്ധമായ ഭക്ഷണം ഗര്‍ഭിണികള്‍ കഴിക്കണം. ഗര്‍ഭകാലത്ത് ഡയറ്റിംഗ് ചെയ്താല്‍ പോഷക ഘടകങ്ങള്‍ ശരിയായ അളവില്‍ ലഭിക്കില്ല.
ഗര്‍ഭകാലത്തെ പോലെ തന്നെ പോഷകമൂല്യമുള്ള ഭക്ഷണം മുലയൂട്ടുന്ന സമയത്തും കഴിക്കണം. പോഷകമൂല്യം കൃത്യമായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനും മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിനും കൃത്യമായി ഭക്ഷണം കഴിച്ചിരിക്കണം.
വാര്‍ധക്യ സമയത്ത് ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കും. ശരീരത്തിനാവശ്യമായ ഘടകങ്ങളുടെ അഭാവം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴി വെയ്ക്കും.
ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കണം രോഗികള്‍ ഡയറ്റ് ചെയ്യേണ്ടത്. ശരീരത്തിനാവശ്യമായ എല്ലാ പോഷകഘടകങ്ങളും നല്‍കി വേണം ഡയറ്റിംഗ് ചെയ്യേണ്ടത്. രോഗിയുടെ ആരോഗ്യ നില, രോഗത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് വേണം ഡയറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.
കുട്ടികളും ഡയറ്റിംഗ് ചെയ്യുന്നത് നല്ലതല്ല. വളര്‍ച്ചയുടെ നിര്‍ണായകഘട്ടത്തില്‍ പോഷകഗുണങ്ങള്‍ ഉള്ള ഭക്ഷണങ്ങള്‍ ഓഴിവാക്കുന്നത് ആരോഗ്യത്തേയും വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും.
Post Your Comments