Latest NewsIndiaNews

സർപ്പനൃത്തം ചെയ്‌ത അധ്യാപികയ്‌ക്കെതിരെ നടപടി

ജയ്പൂര്‍: സർപ്പനൃത്തം ചെയ്‌ത അധ്യാപികയെ സസ്‌പെൻഡ് ചെയ്‌ത്‌ അധികൃതർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി എടുത്തിരിക്കുന്നത്. 10 ദിവസം മുമ്പ് ജാലോറിലായിരുന്നു സംഭവം. ട്രെയ്നിംഗ് ക്യാമ്പിന്‍റെ ഇടവേളയിലായിരുന്നു ഏവരെയും രസിപ്പിച്ച് അധ്യാപിക സർപ്പനൃത്തം ചെയ്‌തത്‌. നൃത്തം ചെയ്ത അധ്യാപികര്‍ക്ക് ബുധനാഴ്ച അധികൃതര്‍ സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കി. മറ്റുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നൃത്തം ചെയ്തതില്‍ തെറ്റില്ലെന്നും പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാണ് അധ്യാപികയെ പുറത്താക്കിയതെന്നുമാണ് അധികൃതർ വിശദീകരണം നൽകുന്നത്.

Read also: അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

https://youtu.be/pDivEE317w8

shortlink

Related Articles

Post Your Comments

Related Articles


Back to top button