മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി പോന്നിരുന്ന സഹായങ്ങള്‍ ഇനിയും തുടരണമെന്നു അഭ്യര്‍ത്ഥിച്ച ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠ സഹോദരന്‍ എന്നാണ് വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയിലെ 18ാമത് മുഖ്യമന്ത്രിയായാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം ദാദറിലെ ശിവജി പാര്‍ക്കില്‍ സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഇതിനു വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ശിവസേന എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ത്രികക്ഷി സഖ്യം രൂപീകരിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിനായി വിലപേശിയതോടെ ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്.
ALSO READ: ഉദ്ധവ് സർക്കാരിന്റെ വാഗ്ദാനങ്ങൾ, 80 ശതമാനം തൊഴില്‍ മറാത്തികള്‍ക്ക് ; ഒരു രൂപ ക്ലിനിക്
താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് ഉദ്ധവ്. ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Post Your Comments