കൊച്ചി : മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ പരിഹസിച്ച് നടന്‍ ഷെയ്ന്‍ നിഗം : തന്റെ കൈയും കാലും കെട്ടിയിടുമോ ? നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ചും തനിക്കുണ്ടായ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞും താരം . വിലക്കിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും താരം പ്രതികരിച്ചു. ദ ക്യൂവിന് കൊടുത്ത അഭിമുഖത്തില്‍ ഷെയ്ന്‍ തുറന്നടിച്ചു. വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിരവധി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും. അതിനെതിരെ മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടെയെന്നും ഷെയ്ന്‍ ചോദിക്കുന്നു.
വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില്‍ നിന്ന് പോയത്.പുതിയ സിനിമയായ വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ന്‍ പറയുന്നു.
ഇന്നലെ രാത്രി വരെ നിര്‍മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ചെയ്യും. ഒരു സിനിമയും പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ പറയുന്നു.
Post Your Comments